‘സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്, അപ്പ ഇടയ്ക്ക് എന്നെ ഗുണ്ട ബിനുവെന്ന് വിളിക്കും’; അന്ന ബെൻ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ഭാഗമാണ് അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. സിനിമയുടെ റിലീസിനുശേഷം ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടത് അന്നയുടെ ആക്ഷൻ സീനുകളാണ്. കുമ്പളങ്ങി നെറ്റ്‌സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അന്ന തെലുങ്കിൽ മാത്രമല്ല തമിഴിലുമിപ്പോൾ സജീവമാണ്. കൽക്കി തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുമ്പോൾ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അന്ന പങ്കുവെച്ചു. സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ…

Read More