കോടികൾ ചെലവഴിക്കുന്നത് കണ്ടപ്പോൾ ആശങ്ക…, നിങ്ങൾ വലിയ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രൊഡ്യൂസർ പറഞ്ഞു: പ്രഭാസ്

മലയാളികൾക്കും പ്രിയതാരമാണ് പ്രഭാസ്. സൂപ്പർതാരത്തിന് മലയാളനാടും മലയാളസിനിമകളും ഇഷ്ടമാണ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകൻ കൂടിയാണ് പ്രഭാസ്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിനു ശേഷം താരം പറഞ്ഞ വാക്കുകളും ഹിറ്റ് ആയി! കൽക്കി എന്ന ചിത്രത്തിന് ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകർക്ക് നന്ദി. നിങ്ങളില്ലെങ്കിൽ ഞാൻ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്‌മാണ്ഡ ചിത്രമാക്കാൻ അഞ്ച് വർഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിർമാതാവിനോടും നന്ദി…

Read More