കൽബ ഹെറിറ്റേജ്​ മാർക്കറ്റ് വീണ്ടും​ തുറന്നു; ഷാർജ ഭരണാധികാരി​ ഉദ്​ഘാടനം ചെയ്തു​

ഷാർജയിലെ അതിപുരാതനമായ കൽബ ഹെറിറ്റേജ്​ മാർക്കറ്റ്​ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.​.​ ഖോർഫുക്കാനിലെ ഭരണാധികാരിയുടെ ഓഫിസ്​ ഡെപ്യൂട്ടി തലവൻമാരായ ശൈഖ്​ സഈദ്​ ബിൻ സഖർ അൽ ഖാസിമി, ശൈഖ്​ ഹൈതം ബിൻ സഖർ അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ്​ ഉദ്ഘാടന പരിപാടികൾക്കായി സുൽത്താനെ സ്വീകരിച്ചത്​. ഷാർജയിലെ പേരുകേട്ട…

Read More