
‘കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ തർക്കം, സുഭദ്ര വീട്ടിലെത്തി ബഹളം വച്ചു’; മാത്യൂസിന്റെ കുടുംബം പറയുന്നു
ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മാത്യൂസിന്റെ കുടുംബം. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യൂസിന്റെ മാതാപിതാക്കൾ പറഞ്ഞു. കൊല്ലപ്പെട്ട സുഭദ്രയെ അറിയാം. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്രയും ഉണ്ടായിരുന്നു. ആന്റി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും മാതാപിതാക്കൾ പറയുന്നു. ഈ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളംവച്ചു….