
‘അന്ന് പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു, ആ സഹായം ഒരിക്കലും മറക്കില്ല’; കലാരഞ്ജിനി
കലാരഞ്ജിനി, കൽപന, ഉർവശി താരസഹോദരിമാർ മലയാള സിനിമയിൽ പ്രിയപ്പെട്ടവരാണ്. കൽപനയുടെ വേർപാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബം. അതേ സമയം നടിമാരുടെ മക്കളും വൈകാതെ സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും കൽപനയുടെ മകൾ ശ്രീസംഖ്യയുമൊക്കെ അതിനുള്ള മുന്നൊരുക്കത്തിലാണ്. അടുത്ത തലമുറയുടെ കടന്ന് വരവിനെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനിയിപ്പോൾ. ഒപ്പം തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നു. അച്ഛനും അമ്മയും നിർബന്ധിച്ചിട്ടല്ല ഞങ്ങൾ സിനിമയിലേക്ക് വന്നത്. യാദൃശ്ചികമായി എത്തിയതാണ്. അതുപോലെ…