കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

കളമശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ കളമശ്ശേരി ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ട് ടയർ മാറുന്നതിനിടെ പിന്നിൽനിന്നുവന്ന കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ ടയർ മാറ്റുകയായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റ് ഏഴുപേരെ കളമശ്ശേരി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More