കളമശേരി സ്ഫോടനം; സംഭവം നടന്ന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പരുക്കേറ്റ് ചികിത്സയിലുള്ളവരേയും സന്ദർശിച്ചു

കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. കൂടാതെ സ്ഫോടനത്തിൽ പരിക്കേറ്റ് സൺറൈസ് ഹോസ്പിറ്റലിലും ആംസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി കണ്ടു. അതേസമയം കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്താന്‍ പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികള്‍. വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടി…

Read More

കളമശേരി സ്ഫോടനം; ഡൊമനിക് മാർട്ടിന്റെ പ്രവർത്തിയിൽ ഞെട്ടൽ മാറാതെ അയൽക്കാർ

ഡൊമിനിക് മാർട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയൽക്കാർ. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭർത്താവിന്‍റെ മനസ്സിൽ ഉണ്ടായിരുന്ന പദ്ധതിയെ കുറിച്ച് ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ പേരുടെ പങ്ക് സംഭവത്തിൽ പൊലീസ് പരിശോധിക്കുന്നുണ്ട് കൊച്ചി വൈറ്റില ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക്…

Read More