എറണാകുളം കളമശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം ; അപകടത്തിന് കാരണം വാഹനത്തിൻ്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയത്

എറണാകുളം കളമശ്ശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്രഷറിൽ കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഹൈഡ്രോളിക് ജാക്കി തകരാറിലാകുന്നത്. പൊടുന്നെനെ കാബിനിലുണ്ടായിരുന്ന ഡ്രൈവർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നതും തല തൊട്ടടുത്ത ഷീറ്റിൽ ഇടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ…

Read More

കളമശേരി സ്ഫോടനക്കേസ് ; മാർട്ടിൻ ഏക പ്രതി , കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കളമശ്ശേരി സ്‌ഫോടനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ്…

Read More

കേരള ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം; ആശങ്ക അറിയിച്ച് അഭിഭാഷ സംഘടനകൾ

ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്ക അറിയിച്ച് അഭിഭാഷക സംഘടനകൾ. എറണാകുളം നഗരമധ്യത്തിൽ നിന്നും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുമ്പോൾ പൊതുജനങ്ങൾക്കും അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും പലതരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘടനകൾ പറഞ്ഞു. അഭിഭാഷക സംഘടനകളെ വിശ്വാസത്തിലെടുത്ത ശേഷം തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി ഘടകം വ്യക്തമാക്കുന്നത്. മാറ്റം ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ബാധിക്കും. അതിനാൽ കോടതി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം…

Read More

കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരി​ഗണിക്കും.പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും.ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികളിലേക്കും പൊലീസ് കടന്നിട്ടുണ്ട്. 15 വർഷത്തോളം തുടർച്ചയായി വിദേശത്ത് ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. കേരളത്തെ നടുക്കി…

Read More

കളമശേരി ബോംബ് സ്ഫോടനം; ചില മാധ്യമങ്ങളും പൊലീസും ഒരു സമുദായത്തിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിച്ചു

കളമശ്ശേരി സ്‌ഫോടനം കേരളാ പൊലീസും ചില മാധ്യമങ്ങളും ചേർന്ന് ഒരു സമുദായത്തിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അത് മഹാപാതകമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അപസ്വരമുണ്ടാകുന്നത് തടയാൻ ബാധ്യസ്ഥനായ കേന്ദ്രമന്ത്രി ഒരു സംശയവുമില്ലാതെ ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് ഇന്ത്യയുടെ ദൗർഭാഗ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹമിരിക്കുന്ന സ്ഥാനത്തോട് പ്രതിബദ്ധത കാണിക്കേണ്ടിയിരുന്നുവെന്നും കുറ്റവാളികൾ ഏത് സമുദായമായാലും ജാതിയായാലും…

Read More