‘പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ടു’; കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യം അർപ്പിച്ച് ഓർമ ഭാരവാഹികൾ

പത്‌മഭൂഷൺ പോലൊരു ബഹുമതിയുടെ പേരിൽ നടത്തിയ പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ട, മലയാളത്തിന്റെ മഹാനായ കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുകയാണ് എന്ന് ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു . കേരളത്തിന്റെ മതേതര നിലപാടിന്റെ അന്തസ്സുകൂടിയാണ് ശ്രീ കലാമണ്ഡലം ഗോപിയാശാൻ , വർഗീയ ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തിനു മുന്നിൽ സാഭിമാനം ഉയർത്തിപ്പിടിച്ചത്. പണവും പദവിയും പുരസ്കാരങ്ങളും കാട്ടി മോഹിപ്പിച്ച് ആരെയും വിലക്കെടുക്കാമെന്ന ധാർഷ്ട്യത്തിന്റെ നെറുകയിൽ കൊട്ടിയ ഈ നിലപാടിനോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു….

Read More

സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റ് ഡിലീറ്റാക്കി കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ​ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.  കലാമണ്ഡലം ​ഗോപിയാശാനെ കാണാൻ സുരേഷ് ​ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ…

Read More