
‘എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും സുരേഷ് ഗോപിക്ക് അനുവാദം വേണ്ട, എപ്പോഴും സ്വാഗതം’; കലാമണ്ഡലം ഗോപി
സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’ കലാമണ്ഡലം ഗോപി കുറിപ്പിൽ വ്യക്തമാക്കി. കലാമണ്ഡലം…