കലാമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഇനി മാംസാഹാരവും വിളമ്പും

കേരള കലാമണ്ഡലത്തിൽ ഇനിമുതൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ കലാമണ്ഡലത്തിൽ നടപ്പിലാക്കിത്തുടങ്ങിയത്. വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം കഴിക്കുന്നതിന് നിരോധനം നേരത്തെയും ഉണ്ടായിരുന്നില്ല. കുട്ടികൾക്കും ഓൺലൈൻവഴി ഓർഡർചെയ്ത് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നെന്നും അദ്ദേഹം…

Read More

കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ഇന്ന് യോഗത്തിൽ നിർണായക തീരുമാനം

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും.  മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.  …

Read More

മോഹിനിയാട്ടം ലിംഗവിവേചനമില്ലാതെ അവതരിപ്പിക്കാൻ കഴിയണം: ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ

മോഹിനിയാട്ടം പഠിക്കാൻ ഒരു വിവേചനവും ഇല്ലാതെ കലാമണ്ഡലത്തിന്റെ വാതിൽ തുറക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ. കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. കലാമണ്ഡലത്തിലെ അദ്ധ്യയന വിഷയങ്ങളിൽ നർത്തകർക്കു കൂടി അവസരം ഉണ്ടാകണമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഭാരതീയ കലാരൂപങ്ങളിൽ സ്ത്രീകൾ മാത്രം ചെയ്തിരുന്നത് പിന്നീട് സ്ത്രീയും പുരുഷനും ഒന്നിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം മോഹിനിയാട്ടത്തിലും ഉണ്ടായിട്ടുണ്ട്. വള്ളത്തോളിന്റെ സ്വപ്നഭൂമിയായ കലാമണ്ഡലത്തിൽ പുരുഷനായി നിന്ന് മോഹിനിയാട്ടം ലിംഗവിവേചനമില്ലാതെ അവതരിപ്പിക്കാൻ കഴിയണം….

Read More

ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; ഇന്ന് വൈകീട്ട് മോഹിനിയാട്ടം

നർത്തകനും അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിൻറെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.  ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിൻറെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.  അതേസമയം നൃത്താവതരണത്തിന് നേരത്തെ…

Read More

‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കരുത്’: സത്യഭാമയെ വിമർശിച്ച് കെ രാധാകൃഷ്ണൻ

നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. പരാമർശം അപലപനീയമെന്ന് കെ രാധാകൃഷ്ണൻ വിമർശിച്ചു. കലയെ സ്നേഹിക്കുന്നവരുടെ മനസ് ഇത്ര ഹീനമായി ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി. കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോ? പരാതിയുടെ പേരിൽ സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി…

Read More

പൂർവ വിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ല; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.  ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ്…

Read More

 ഡോ.ബി അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാൻസലർ ഡോ.മല്ലിക സാരാഭായ് നിയമിച്ചു. ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ  സ്ഥാപക ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.

Read More

ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് ഓർമ്മപ്പൂക്കൾ

ഒടുവിൽ ഉണ്ണികൃഷ്ണൻ ഹാസ്യത്തിലും സ്വഭാവ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ച നടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനേഴ് വർഷം തികയുന്നു. 1944 ഫ്രെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽവീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്തിലേ സംഗീതത്തിൽ ആകൃഷ്ടനായിരുന്ന ഉണ്ണിക്കൃഷ്ണൻ കർണ്ണാടക സംഗീതവും, മൃദംഗവും ഒപ്പം തബലയും അഭ്യസിച്ചിരുന്നു. കലാമണ്ഡലം വാസുദേവപ്പണിക്കർ ആയിരുന്നു കർണ്ണാടക സംഗീതത്തിലെ ഗുരു. ഓർക്കസ്ട്രകളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയനായതോടെ കെ പി എ സി, കേരള കലാവേദി…

Read More