
200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം
200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡീഷ ഹൈക്കോടതി. കട്ടക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വ്യത്യസ്തമായ നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചത്. കാർത്തിക്കിന്റെ ഗ്രാമത്തിലുടനീളം മാവ്, പുളി എന്നിങ്ങനെയുള്ള വൻമരങ്ങൾ നടണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്സാര പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ അതിക്രമിച്ചു കയറൽ, ലൈംഗിക പീഡനം, പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. കാർത്തിക്ക് ഉൾപ്പടെ ആറ് പേർ…