
‘അന്ന് ദിലീപേട്ടൻ ആശ്വസിപ്പിച്ചു, അടുത്തതവണ നോക്കാമെന്ന് പറഞ്ഞു’: ഷാജോൺ
കോമഡിയും ക്യാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് കലാഭവൻ ഷാജോൺ. മികച്ച മിമിക്രി താരം കൂടിയായ ഷാജോൺ സ്റ്റേജ് ഷോയുമായി ധാരാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സിനിമയിലെ തൻറെ ആദ്യകാലങ്ങൾ കയ്‌പ്പേറിയതായിരുന്നുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്. പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി…