
ക്രിസ്ത്യൻ പുരോഹിത സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കക്കുകളി നാടകം ആശങ്കാജനകം: കെ സുധാകരൻ
ക്രിസ്ത്യൻ പുരോഹിതരെയും ക്രിസ്തുമത വിശ്വാസികള അപമാനിക്കപ്പെടുന്ന കക്കുകളി നാടകം ആശങ്കാജനകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാടകത്തിന്റെ പേരിൽ വർഗീയതയും വിദ്വേഷവും ജനങ്ങളിൽ കുത്തിവെക്കുന്നത് ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മും ബിജെപിയും ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്‌കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം .ഏറ്റവും പാവപ്പെട്ടവർക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും…