
സാരിയിൽ തിളങ്ങിയ അപ്‌സരസുന്ദരി; കജോൾ തന്നെ താരം, വൈറൽ ചിത്രങ്ങൾ
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു കജോൾ. ഷാരൂഖിനൊപ്പമുള്ള കഥാപാത്രങ്ങൾ എന്നും അവിസ്മരണീയമാണ്. അജയ് ദേവഗണുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമായി താരം ഇടപെടാറില്ല. ലൊക്കേഷനുകളിലായാലും പൊതുവേദികളിലായാലും താരത്തിൻറെ വസ്ത്രധാരണരീതി പ്രത്യേകതകൾ നിറഞ്ഞതാണ്. കജോളിൻറെ വസ്ത്രങ്ങൾ ആരാധകർക്കിടയിൽ എന്നും ചർച്ചയാണ്. അത്ര മനോഹരമായാണ് താരം ഡ്രസ് തെരഞ്ഞെടുക്കുന്നത്. നിർമാതാവ് ആനന്ദ് പണ്ഡിറ്റിൻറെ 60-ാം ജന്മദിനാഘോഷത്തിലെ കജോളിൻറെ ലുക്ക് വൈറലാകുകയാണ്. സീക്വൻസിഡ് സാരിയാണ് പാർട്ടിയിൽ കജോൾ ധരിച്ചത്. ഉടലഴകുകളിൽ പറ്റിച്ചേർന്നുകിടക്കുന്ന സാരിയിൽ താരം എല്ലാവരുടെയും മനം കവർന്നു. നീല നിറത്തിലുള്ള ഫ്രണ്ട്-സ്ലിറ്റ്…