
ഹൃദയാഘാതം ; ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രിൽ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാജലിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. രക്തസമ്മർദ്ദവും ഹൃദയയാഘാതവും മൂലമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണ്,” കാജലിന്റെ ഭർത്താവ്…