
ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല: തുറന്ന് പറഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരി
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങൾ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ് തുറന്നു. തന്റെ അച്ഛൻ ഇ.എം.എസിന്റെ വലിയ ആരാധകനായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, താനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്നും വ്യക്തമാക്കി. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ താൻ അയാൾക്ക് വോട്ട് ചെയ്യുമെന്നും താൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ്…