കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പാർട്ടി അനുകൂലികൾ ആണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ സിപിഐഎം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണെന്നും കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് മറുപടി നൽകാമെന്നും പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്. കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത് ആരായാലും അത് തെറ്റാണെന്നായിരുന്നു…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; കെ കെ ലതികക്കെതിരെ അന്വേഷണം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ അന്വേഷണം. ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ഇമെയില്‍ വഴി അയച്ച പരാതി ഡിജിപി പൊലീസ് ആസ്ഥാനത്തെ പ്രത്യേക ടീമിന് കൈമാറി. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പലതവണ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഇടതുസൈബര്‍…

Read More

വടകരയിലെ കാഫിർ വിവാദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും. വർഗീയ പ്രചാരണത്തിന് പിന്നിൽ സി.പിഎം നേതാക്കൾ ആയിരുന്നു. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് സി.പിഎം നടത്തിയത്. സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.എമ്മിന്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ…

Read More