കാഫിർ പോസ്റ്റ് വിവാദത്തിൽ പോലീസ് കേസെടുക്കാൻ മടിക്കുന്നു; സിപിഎംനേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരൻ

ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയ വിദ്വേഷം പടർത്തുകയെന്ന ഉദ്ദേശത്തോടെ വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാൻ മടിക്കുന്നത് ഈ ഗൂഢാലോചനയിൽ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നുണ ബോംബ് സൃഷ്ടിച്ച് മതവർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കാൻ സിപിഎമ്മും പോലീസും ശ്രമിച്ചാൽ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റവരെയും പോകാൻ കോൺഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചവർക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരൻ വ്യക്തമാക്കി. വെള്ളത്തിന് തീപിടിപ്പിക്കുന്ന…

Read More

‘കാഫിർ’ പോസ്റ്റ് കെ.കെ. ലതിക പിൻവലിച്ചു; ഫെയ്സ്ബുക് പ്രൊഫൈലും ലോക്ക് ചെയ്തു

‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ്, ഫെയ്സ്ബുക്കിൽനിന്ന് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ.കെ. ലതിക പിൻവലിച്ചു. പിന്നാലെ ഫെയ്സ്ബുക് പ്രൊഫൈലും ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു കെ.കെ. ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി. പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സാപ് ഗ്രൂപ്പിൽനിന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻഷോട്ടാണു…

Read More