
‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ സിപിഎം അല്ല; കെ.കെ.ശൈലജ
വടകരയിലെ ‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ തങ്ങളല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. ‘എതിരാളികൾ ഇത്തരത്തിലുള്ള എന്തെല്ലാം പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ അതെല്ലാം വിശ്വസിക്കുമോ? അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തികെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യമുണ്ടായിട്ടില്ല’ കെ.കെ.ശൈലജ മാധ്യമപ്രവർത്തകരോട പറഞ്ഞു. വടകരയിൽ ബിജെപി യുഡിഎഫിനു വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചുവെന്നും ശൈലജ പറഞ്ഞു. എത്ര വോട്ട് മറിച്ചെന്നു പറയാൻ സാധിക്കില്ല. അപൂർവം ചിലയിടങ്ങളിൽനിന്ന് അത്തരം സംസാരം…