5 വിദേശികളുമായി പോയ ഹെലികോപ്റ്റർ തകർന്നു; അപകടം എവറസ്റ്റ് കൊടുമുടിക്ക് സമീപം

സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് തകർന്നത്. സ്വകാര്യ വ്യക്തിയുടേതാണ് തകർന്ന ഹെലികോപ്റ്റർ . നേപ്പാളിലെ ലംജുരയിലാണ് തകർന്ന് വീണത്. ഈ പ്രദേശത്തുള്ള ഗ്രാമവാസികളാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് പേരും മെക്‌സിക്കൻ പൗരന്മാരാണ്. എന്നാൽ ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല….

Read More