
‘ആട്ടും തുപ്പും സഹിച്ച് മക്കൾ ജീവിക്കേണ്ട, കടത്തിന് മേൽ കടം’; ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തിൽ ഞങ്ങൾ മാത്രമാണ് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം. ആത്മഹത്യാകുറിപ്പിന്റെ പശ്ചതാത്തലത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കടങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ കാര്യങ്ങൾ ലഭിച്ചതായാണ് വിവരം. ബാങ്കുകളിലും മറ്റും സാമ്പത്തികബാധ്യതകൾ ഉണ്ട്. ഇവർക്ക് അക്കൗണ്ട് ഉള്ള ബാങ്ക് വഴി നിരവധി യു.പി.ഐ. ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ…