‘ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചൂണ്ടിക്കാണിച്ചത്’; മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി

മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്നും മാധ്യമങ്ങൾ ആവശ്യമില്ലാതെ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിൽ ചില ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ടൂറിസം മന്ത്രി ഇക്കാര്യത്തിൽ കുറ്റക്കാരനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ താൻ പറഞ്ഞതിലെവിടെയും മന്ത്രിക്കെതിരെ വിമർശനമില്ലെന്നും അദ്ദേഹം പറഞ്ഞു തന്റെ മണ്ഡലത്തിൽ താൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായും സമയബന്ധിതമായി കരാറിൽ ഏർപ്പെടാതെ ഓരോരോ മുടന്തൻ ന്യായങ്ങൾ…

Read More

തിരുവനന്തപുരം ആരുടേയും സ്വകാര്യ സ്വത്തല്ല: അഹങ്കാരം വേണ്ടെന്ന് തരൂരിനോട് കടകംപള്ളി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്.  കടകംപള്ളി സുരേന്ദ്രൻ്റെ വാക്കുകൾ ‘ഇത്രയും arrogance വേണ്ട ശ്രീ തരൂര്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ല. കഴിഞ്ഞ 40 കൊല്ലമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, താങ്കള്‍ എം പി ആകുന്നതിനും മുമ്പ് ഈ അനന്തപുരിയുടെ സാരഥിയായ വ്യക്തിയാണ്…

Read More

പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി

തിരുവനന്തപുരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയിൽനിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്. സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ…

Read More

തിരുവനന്തപുരത്തെ റോഡ് വികസനം; കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്‍റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ചില താത്പര്യമുള്ളവർക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്ന് വിമര്‍ശിച്ച മുഹമ്മദ് റിയാസ്, മാർച്ച്‌ 31 ഓടെ റോഡുകൾ പൂർത്തിയാകുമെന്നും കൂട്ടിച്ചേര്‍ത്തു. കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന…

Read More

വന്ദേഭാരത് കൊള്ളാം, സിൽവർ ലൈനിന് ബദലാകില്ല; കടകംപള്ളി

വന്ദേഭാരത് എക്സ്പ്രസ് ഒരിക്കലും സിൽവർ ലൈനിന് ബദലാകില്ലെന്ന് മുൻ മന്ത്രിയും എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രൻ. പുതിയ വണ്ടി കിട്ടിയതിൽ സന്തോഷമുണ്ട്. വർഷങ്ങളായി നമ്മൾ ആഗ്രഹിക്കുന്നതാണിത്. അത് നൽകിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസിനകത്ത് കയറിയ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘കൊള്ളാം’ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ‘കൊള്ളാം. പുതിയ വണ്ടിയല്ലേ, നല്ല വണ്ടി. ഇതിന് മുൻപ് ചില പുതിയ വണ്ടികൾ വന്നപ്പോഴും ഇതുപോലെയായിരുന്നു. 14-ാമത്തെ തവണയാണെങ്കിലും നമുക്ക് കിട്ടിയല്ലോ. സന്തോഷമുണ്ട്. എന്നാൽ കേരളത്തിനകത്ത് എഴുപത് കിലോമീറ്ററിൽ കൂടുതൽ…

Read More

ലൈംഗികാരോപണം തള്ളി കടകംപള്ളി; പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടി

സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി. കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്ന. പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട…

Read More