പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് ദ്വീപ് പരാമർശം ; വിമർശനം ഉന്നയിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശത്തെ വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ. ഇതുവരെ ശ്രീലങ്കൻ സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തിൽ കുറച്ചുകൂടി ശക്തമായി പ്രതികരിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനകൾ ആവശ്യപ്പെട്ടു. കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്‌ലി മിറർ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു. തമിഴ്നാട്ടിൽ നിന്ന് കുറച്ച് വോട്ട് ലഭിക്കുന്നതിനായി വംശീയ വികാരങ്ങൾ ഊതിക്കത്തിക്കാൻ ജയശങ്കർ ശ്രമിച്ചു എന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. ശ്രീലങ്കയ്ക്ക് കോൺഗ്രസ് എളുപ്പത്തിൽ കച്ചത്തീവ് വിട്ടുനൽകി എന്ന മോദിയുടെ പരാമർശവും ഇത് ശരിവച്ചുകൊണ്ടുള്ള…

Read More

‘കച്ചത്തീവ് ദ്വീപ് വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിച്ചാൽ തിരിച്ചടി നേരിടും’ ; മുന്നറിയിപ്പുമായി മുൻ വിദേശകാര്യ സെക്രട്ടറിമാർ

തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുൻ വിദേശകാര്യ സെക്രട്ടറിമാര്‍. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും , ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. രാജ്യത്തിൻറെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നും ഇവര്‍ പറയുന്നു. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയും അഭിപ്രായപ്പെട്ടു. കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ…

Read More