കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫ്: ഗോവിന്ദൻ

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പുപറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ‘‘യുഡിഎഫാണ് വർഗീയതയും അശ്ലീലവും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിച്ചത്. അവർക്കിത് ഉണ്ടാക്കി നല്ല ശീലവുമുണ്ട്. വർഗീയതയുടെയും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുടെയും ഗുണഭോക്താക്കൾ ഇടതുപക്ഷമോ സിപിഎമ്മോ അല്ല.’’ എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച എല്ലാതലത്തിലും…

Read More