വ്യാജരേഖ കേസ്; മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച്‌ നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്ബളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നീലേശ്വരം പൊലീസാണ് ഹോസ്‌ദുർഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജില്‍…

Read More

വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു

എസ്.എഫ്.ഐ യുടെ മുൻ നേതാവായിരുന്ന കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ രേഖയുടെ പ്രിന്റ് പൊലീസ് കണ്ടെത്തി. എറണാകുളം പാലാരിവട്ടത്തുള്ള ഇന്റർ നെറ്റ് കഫേയിൽ നിന്നാണ് വ്യാജ രേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കഫേയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ ഇന്റർ നെറ്റ് കഫേ ഒരു വർഷം മുൻപ് പൂട്ടി പോയിരുന്നു. ഉടമയെ വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാൾക്ക് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് സർട്ടിഫിക്കേറ്റ് ഈ…

Read More

കരിന്തളം കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം

വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ…

Read More

എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ വീണ്ടും അറസ്റ്റിൽ

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിൽ. പൊലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പൊലീസ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.

Read More

വ്യാജരേഖാ കേസിൽ കെ.വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം

അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ?ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾ വച്ചാണ് 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്. വ്യാജ രേഖാ കേസിൽ കെ വിദ്യയെ മേപ്പയൂരിൽ നിന്ന്…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ കെ വിദ്യയ്‌ക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് വിവരം. സെെബർ വിദ‌ഗ്ദർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചിരുന്നു. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു. റിമാൻഡ് കാലയളവിൽ ചോദ്യം ചെയ്യാനായി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയും അനുവദിച്ചിട്ടുണ്ട്. 24-ന് വിദ്യയെ വീണ്ടും ഹാജരാക്കണമെന്ന് മണ്ണാർക്കാട് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷ വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 24-ന് വിദ്യയെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കും. വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് വിദ്യയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അധ്യാപികയായ വിദ്യയെ തീവ്രവാദ,…

Read More

ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ

വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി. ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്നാണ് വിദ്യയെ ഹാജരാക്കിയപ്പോൾ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതിയിൽ നാളെ സമർപ്പിക്കും. അതേസമയം പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം വ്യക്തമാക്കിയില്ല. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. എന്നാൽ പിടികൂടിയത് ആരുടെ വീട്ടിൽ…

Read More

വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കെട്ടേണ്ട: പി.എം.ആർഷോ

വ്യാജരേഖ വിവാദത്തിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ല. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർഷോ പറഞ്ഞു. ”വ്യാജരേഖയിൽ എനിക്ക് പങ്കുണ്ട് എന്ന് ആരോപണം ഉയർത്തുകയാണ്. ഒരു തെളിവുമില്ലാതെ നാലഞ്ചുദിവസമായി ഈ പ്രചാരണം നടത്തുന്നു. എസ്എഫ്‌ഐയെ നശിപ്പിക്കാനുള്ള ശ്രമമാണിത്. വ്യാജരേഖയുമായി എന്നെ ബന്ധിപ്പിക്കാൻ തെളിവുകൾ ഉണ്ടെന്നു പറയുന്ന കെഎസ്യു നേതാക്കൾ എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ല?” ആർഷോ ചോദിച്ചു. തനിക്കെതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ…

Read More