
സ്വർണക്കടത്ത് വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നും യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെട്ടു. ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ…