
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് കോടതി
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദരയ്ക്ക് പണം നൽകിയും ഭീഷണിപ്പെടുത്തിയും സ്ഥാനാർത്വം പിൻവലിക്കാൻ ആവശ്യപ്പെട്ട കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളോടും ഹാജരാകാൻ കർശന നിർദേശം നൽകി കോടതി.ഈ മാസം 21 ന് കാസർകോട് ജില്ലാ സെഷൻസ് കോടതിൽ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കി. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്…