
രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ
രാഹുൽ ജി വലിയ നേതാവൊക്കെയാണ്, പക്ഷേ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എത്തുന്നില്ലെന്ന് പരിഹസിച്ച് വയനാട് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യ ക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി. വയനാട്ടിൽ കാട്ടന ആക്രമണത്തിൽ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. കാട്ടാന ആക്രമണങ്ങളെ ശാസ്ത്രീയമായി തടയുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാറിനില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ…