അർജുനെ കണ്ടെത്താൻ ഇതുവരെ ഒന്നും ചെയ്തില്ല; കർണാടക സർക്കാരിനെതിരെ കെ സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെ കർണാടക സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്‌സ്…

Read More

സുരേഷ് ഗോപിക്കെതിരെ ബിജെപി മുൻ അധ്യക്ഷന്‍റെ വിമർശനം; പ്രതികരിക്കാതെ കെ സുരേന്ദ്രൻ

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സികെ പത്മനാഭന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വാര്‍ത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. അത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാര്‍ത്താസമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍…

Read More

ദേവനെ കൈകൂപ്പാൻ മടിയുള്ളവരെ ക്ഷേത്രങ്ങളിലേക്ക് അയക്കരുത്; എം.വി ഗോവിന്ദന് മറുപടിയുമായി സുരേന്ദ്രൻ

വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായി എന്നും, എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കെ. സുരേന്ദ്രന്റെ കുറിപ്പ് ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന്…

Read More

ഇരുമുന്നണികള്‍ക്കും തിരിച്ചടി; 1 സീറ്റില്‍ നിന്നും 20 സീറ്റിലേക്കുള്ള വിജയം വിദൂരമല്ല: കെ. സുരേന്ദ്രന്‍

ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും, ബിജെപി നേടിയ വിജയത്തെ ഓര്‍ത്ത് യുഡിഎഫും നടത്തുന്ന വിശകലനം അടുത്തകാലത്ത് അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായി വിശകലനം നടത്തേണ്ടി വരും.. കേരളത്തില്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫിന്‍റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഭരണവിരുദ്ധ വികാരത്തിന്‍റെ ഒരു പ്രയോജനവും യുഡിഎഫിന് ലഭിക്കാത്ത ഏക തെരഞ്ഞെടുപ്പായിരുന്നു ഇത്….

Read More

‘പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും, എസ്എഫ്ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനയെപ്പോലെ’; സുരേന്ദ്രൻ

എസ്എഫ്‌ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എസ്എഫ്‌ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്. ക്യാംപസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം വ്യാപിപ്പിക്കുന്നു. കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അൽപമെങ്കിലും ആത്മാർഥത പിണറായി വിജയനുണ്ടെങ്കിൽ, പ്രിൻസിപ്പലിനെ ആക്രമിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല. തെറ്റു തിരുത്താൻ അവർ തയാറല്ല. മുഹമ്മദ് റിയാസും എം.ബി.രാജേഷും…

Read More

‘കള്ളപ്പണിക്കർമാർ’; ആരോപണങ്ങൾക്കെതിരെ കെ.സുരേന്ദ്രൻ, ‘ഗണപതിവട്ടജീ’യ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ, വാക്‌പോര്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വലതുപക്ഷനിരീക്ഷകനും ചാനൽ ചർച്ചകളിലെ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കരും തമ്മിൽ വാക്പോര്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പോര്. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത് മാധ്യമങ്ങളോട് സംസാരിക്കവെ ‘കള്ളപ്പണിക്കന്മാർ’ എന്ന പ്രയോഗം നടത്തി സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് ഇതിന് മറുപടി നൽകിയത്. ചെറിയ ഉള്ളിയുടെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ മറുപടി. ‘തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങൾ…

Read More

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത…

Read More

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ പോലീസിനും കെ എസ് ആർ ടി സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എം എൽ എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബസിൽ സി സി ടി വിയില്ലെന്ന് ആദ്യം…

Read More

‘ഇപി ജയരാജനുമായി പലഘട്ടം ചർച്ച നടത്തി’; ജൂൺ 4 ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുമെന്ന് കെ സുരേന്ദ്രൻ

എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇടത് നേതാവ് ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനാണ് ആദ്യം ആരോപണമുയർത്തിയത്. ഒരു പടി കൂടി കടന്ന്…

Read More

വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരം: കെ സുരേന്ദ്രൻ

കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്നും അതിനാല്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എന്‍ഡിഎ ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കള്ള പ്രചരണം നടത്തുകയാണ്.  കേരളത്തിലേത് ഫ്ലക്സ് ബോര്‍ഡ് എംപിമാരാണ്. എന്‍കെ പ്രേമചന്ദ്രൻ ഏറ്റവും വലിയ ഫ്ലക്സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്….

Read More