
ചോര കൊടുത്തും കോഴിക്കോട്ട് റാലി നടത്താനാണ് കോൺഗ്രസ് തീരുമാനം -കെ. സുധാകരൻ
അനുമതി നൽകിയാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23ന് ഫലസ്തീൻ ഐക്യദാർഢ്യറാലി നിശ്ചയിച്ചപോലെ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ചോര കൊടുത്തും റാലി നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും അനുമതി നിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റാലി നടത്തുക തന്നെയാണ് കോൺഗ്രസിന്റെ നിലപാട്. അനുമതി നൽകിയില്ലെങ്കിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ യുദ്ധമായിരിക്കും. റാലിയിലേക്ക് ശശി തരൂർ എം.പി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി. കോഴിക്കോട്ട് ഫലസ്തീൻ…