കെ സുധാകരന്റെ യാത്ര; കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരക്കാരെ ആലോചിച്ചിട്ടില്ലെന്ന് എഐസിസി

കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചുവെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ആർക്കെങ്കിലും ചുമതല നൽകുന്നത് ആലോചിച്ചിട്ടില്ലെന്നും എഐസിസി. യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.  പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഈ മാസം അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ മാസങ്ങളായി കെ സുധാകരൻ കേരളത്തിൽ ചികിത്സ തേടുന്നുണ്ട്….

Read More

‘ഗവർണറെ പിന്തുണച്ച കെ സുധാകരന്റെ നിലപാട് അത്ഭുതം’; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എം.വി ഗോവിന്ദൻ

ഗവർണറെ പിന്തുണച്ച കെ സുധാകരന്റെ പ്രസ്‌താവന അത്ഭുതകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാവിവത്കരണത്തെ കെ സുധാകരൻ വെള്ളപൂശുന്നു. കാവിവത്കരണത്തിന്റെ ഓഹരിപറ്റാൻ കോൺഗ്രസ് തയാറെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുസ്‌ലിം ലീഗ് വിഷയത്തിൽ പ്രതികരിച്ച് കാണുന്നില്ല. നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അതേസമയം കെ .പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവന സി.പി.ഐ .എമ്മിന് ആയുധമായെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിമർശനം. സംഘ്പരിവാർ അനുകൂല പ്രസ്താവന പാടില്ലായിരുന്നു….

Read More

സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ ബിജെപിയാണോ?; മന്ത്രി രാജേഷ്

സർവകലാശാല സെനറ്റ് അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്തത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എം.ബി. രാജേഷ്. സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ അതോ ബിജെപിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ആർക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും. പ്രസ്താവനയിറക്കുന്നത് കോൺഗ്രസിനു വേണ്ടിയാണോ അതോ ബിജെപിയ്ക്ക് വേണ്ടിയാണോയെന്നും അദ്ദേഹം ആരാഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ ഇത് ഔദ്യോഗിക നിലപാടല്ലെങ്കിൽ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിർത്താമോയെന്നും നടപടിയെടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഗവർണർ ബി.ജെ.പി., ആർ.എസ്.എസ്. നിർദേശപ്രകാരം അർഹരുടെ…

Read More

‘മുഖ്യമന്ത്രി എന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നു’; കെ സുധാകരൻ

മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും. പ്രതിഷേധം സ്വാഭാവികമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കിൽ കല്ലെറിയാൻ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. പ്രതിഷേധിക്കാൻ പാടില്ലേ. അതിന് പാടില്ലെങ്കിൽ കേരളം…

Read More

‘ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം, പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളും’: കെ സുധാകരൻ

പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.  കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു. കേരള കോൺഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് മടങ്ങി വരാം. യുഡിഎഫിൽ അവർക്ക് തെറ്റ് പറ്റിയാലും അവരോട്…

Read More

‘മുഖ്യമന്ത്രി മാപ്പു പറയണം’; തോമസ് ചാഴികാടനെ പിന്തുണച്ച് കെ സുധാകരന്‍

തോമസ് ചാഴികാടൻ എംപിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. ചാഴികാടനെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് കേരള കോൺഗ്രസ് എന്നും സുധാകരൻ പറഞ്ഞു. കെ എം മാണിയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടൻ എംപിയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോൺഗ്രസ്- എം എന്ന് സുധാകരൻ ചോദിച്ചു. കെ എം മാണിയെ പാലായിൽപോലും…

Read More

വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം; ലോക്സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ്

പാർലമെന്റ് സമ്മേളനത്തിൽ കേരളത്തിലെ പ്രശ്‌നങ്ങൾ ഉയർത്തി എംപി കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരൻ അടിയന്തിര പ്രമേയ നോട്ടീസിൽ വിമർശിക്കുന്നു. സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തിൽ 19 ബില്ലുകൾ അവതരിപ്പിക്കും. വിവിധ…

Read More

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ വോട്ടർ ഐഡി വിവാദം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്നില്ലെന്ന് കെ സുധാകരൻ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും കെ.സുധാകരൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നായിരുന്നു പ്രതികളെ രാഹുലിന്റെ വാഹനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് സുധാകരന്റെ പ്രതികരണം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ…

Read More

പിണറായി രാജാപ്പാർട്ട് കെട്ടുന്നു, ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം വെറുതെ വിടില്ല; കെ സുധാകരൻ

ജനസമ്പർക്ക പരിപാടി നടത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിർദേശം നല്കിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി .പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നൽകുകയോ ചെയ്തില്ല. ഉമ്മൻ ചാണ്ടി 2011, 2013,…

Read More

കോൺഗ്രസിൻറെ റാലി ചരിത്രസംഭവമാകും; അരലക്ഷം പേർ പങ്കെടുക്കും; കെസുധാകരൻ

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. നവംബർ 23ന് വൈകുന്നേരം 4.30ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. ജില്ലകളിൽനിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ അണിനിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. പലസ്തീൻ ജനതയുടെ ദുർവിധിയെ…

Read More