
ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു; അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യമെന്ന് കെ.സുധാകരൻ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡൻറ് കെസുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിലേക്ക് മോദിയെ നയിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് ജനാധിപത്യ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഭരണത്തിൻറെ തണലിൽ മോദിയും ബിജെപി സർക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കും അഴിമതിക്കും നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ പ്രതികാരവേട്ടക്ക് ഇറങ്ങിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ രാഷ്ട്രീയവത്കരിക്കുന്നതിൻറെ ദുരന്തഫലങ്ങളാണ് രാജ്യത്ത്…