ഗൂഢാലോചന അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി ടി ജി നന്ദകുമാർ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ടി ജി നന്ദകുമാർ. ബിജെപി നേതാവും സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനും കോൺഗ്രസ് നേതാവ് കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാർ ആവശ്യപ്പെട്ടു. ഇപി ജയരാജനെ പ്രകാശ് ജാവദേക്കാർ കണ്ടതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം ഉയർന്ന ആരോപണത്തിന് പിന്നിൽ…

Read More

കെ സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം, ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം; കെസി വേണുഗോപാൽ

കെ സുധാകരൻറെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തൽ കൂടി നടത്താനാണ് ഹസൻ സ്ഥാനത്ത് തുടർന്നത്. ഹസൻ നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്ന് സുധാകരൻ ആദ്യം പറഞ്ഞു. ഹസൻറെ തീരുമാനങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. ഏതോ ഒരു സസ്‌പെൻഷൻറെ കാര്യമാണ് പറഞ്ഞത്. സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ് ഇത്ര…

Read More

അനിശ്ചിതത്വം നീങ്ങി; കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും

കെ. ​സു​ധാ​ക​ര​ൻ കെ.​പി.​സി.​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം നീ​ങ്ങി. ഇന്ന് സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​ൽ​ക്കും. ​ചു​മ​ത​ല തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ൽ കെ. ​സു​ധാ​ക​ര​ൻ ക​ടു​ത്ത അ​തൃ​പ്തി ​​പ്ര​ക​ടി​പ്പി​ക്കു​ക​യും ​പ്ര​ശ്നം പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന നി​ല വ​രു​ക​യും ചെ​യ്ത​തോ​ടെ ഹൈ​ക​മാ​ൻ​ഡ്​​ ഇ​ട​പെ​ട്ടാ​ണ്​ തി​രി​ച്ചു​വ​ര​വി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. ഏ​തു​സ​മ​യ​ത്തും ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക​മാ​ൻ​ഡി​ൽ​നി​ന്ന്​ ല​ഭി​ച്ച​താ​യി കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്​ ചു​മ​ത​ല കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പ്​​ ക​ഴി​ഞ്ഞ​ ശേ​ഷ​വും ചു​മ​ത​ല…

Read More

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ.സുധാകരന്റെ മടങ്ങി വരവ് ; തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിർദ്ദേശിച്ചെങ്കിൽ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കൾ വ്യക്തമാക്കി. നേരത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുകയും എംഎം ഹസനെ ആക്റ്റിംഗ് പ്രസിഡന്റായി നിയോഗിക്കുകയും ചെയ്തിരുന്നു.

Read More

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ മടങ്ങി വരവ് നീണ്ടേക്കുമെന്ന് സൂചന ; ജൂൺ നാല് വരെ എംഎം ഹസൻ തുടർന്നേക്കും

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും. ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിശദീകരണം.

Read More

ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും; കെ.സുധാകരൻ

ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ.സുധാകരൻ. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും. നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെൻററിൽ നിന്ന് മടങ്ങി പോയത്. ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം. പിണറായിയെ രക്ഷിക്കാൻ…

Read More

‘ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇ പി ജയരാജന്റെ വീടെന്താ ചായപ്പീടികയാണോ?’; കെ സുധാകരൻ

പ്രകാശ് ജാവദേക്കറും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു ബന്ധവുമില്ലാത്തയാളെ ജയരാജൻ എങ്ങനെയാണ് ചായ കുടിക്കാൻ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ‘ജയരാജൻ ചായ കട നടത്തിയിട്ടുണ്ടോ?പറയുമ്പോൾ വ്യക്തതയുണ്ടായിരിക്കണം. എനിക്ക് അദ്ദേഹത്തെ പ്രതികൂട്ടിൽ കയ​റ്റി നിർത്തണമെന്നില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞുവെന്നല്ലാതെ ഒന്നും ചേർത്ത് പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു ആരോപണം വന്നപ്പോൾ അദ്ദേഹം സംസാരിക്കാതെയിരുന്നപ്പോൾ ഞാൻ സംസാരിച്ചു. അത്രയുളളൂ. പക്ഷെ എനിക്ക് ലഭിച്ചിരിക്കുന്ന…

Read More

‘അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി’; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ

തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ…

Read More

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ നേതാവ് ഇ.പി.ജയരാജൻ, പാർട്ടിയിൽ നിന്ന് ഭീഷണി വന്ന് പിന്മാറി; ആരോപണവുമായി സുധാകരൻ

ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു. പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി. ശോഭയും ഇപിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പാർട്ടിക്ക് അകത്തു ഇപി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി…

Read More

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റ്: കെ സുധാകരൻ

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായെന്നും കെ സുധാകരൻ പറഞ്ഞു. വീട്ടിലെത്തി വോട്ട് സിപിഐഎം ദുരുപയോ​ഗം ചെയ്യുന്നുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ യുഡിഎഫ് പരാതി നൽകും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും…

Read More