പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് ആരാണെന്ന് ടി എൻ പ്രതാപനോട് കെ സുധാകരൻ ചോദിച്ചു.

Read More

‘അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ’; കെ സുധാകരൻ

എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇതൊരു വൻകൊള്ളയാണെന്നും ഇതിന് പരിഹാരം സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ വെക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ‘എല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കൊണ്ടുവരികയാണ്. മകന്റേയും മകളുടേയും കുടുംബത്തിൽ കൂടി പടർന്നു പന്തലിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ…

Read More

‘ഉറപ്പാണ് അഴിമതി’ ; മുഖ്യമന്ത്രി കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി:  കെ.സുധാകരൻ

കേരളത്തിന്റെ മുഖ്യമന്ത്രിക്ക്  കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി നിർബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കമ്മിഷൻ കൊടുത്താൽ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയൻ അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം. കെ.സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ്: ‘കമഴ്ന്നു വീണാൽ കാൽപ്പണം’ എന്നൊരു നാട്ടുചൊല്ലുണ്ട്, കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിർബന്ധമാണ്. ഓരോ പ്രവർത്തികളിലൂടെയും…

Read More

‘അപമാനിതരായി മത്സരിക്കാനില്ല’: കെ സുധാകരനെതിരെ എം.കെ.രാഘവനും കെ.മുരളീധരനും

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ യോഗത്തിൽ എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും. അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിളിച്ച യോഗത്തിൽ ഇരുവരും അറിയിച്ചു. ഇരുവർക്കും മറ്റ് എംപിമാരുടെ പിന്തുണയും ലഭിച്ചു. തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ. സുധാകരൻ ഉറപ്പ് നൽകി. കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അയച്ച കത്ത് പിൻവലിക്കാൻ മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം സുധാകരൻ അംഗീകരിച്ചു. പുനഃസംഘടനയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രധാന…

Read More

പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല; നികുതി ബഹിഷ്‌കരണ പ്രഖ്യാപനം പിൻവലിച്ച് സുധാകരൻ

അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ പറഞ്ഞു. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.  ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്ന് പ്രഖ്യാപിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട്…

Read More

‘മുഖ്യമന്ത്രിയുടേത് ജനവികാരം മാനിക്കാത്ത ഏകാധിപതിയുടെ ശബ്ദം; കെ സുധാകരൻ

ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് ഘടകകക്ഷി യോഗത്തിൽ പറഞ്ഞതായുള്ള മാധ്യമ വാർത്തകൾ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുകുത്തുംവരെ കോൺഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡൻറ് വ്യക്തമാക്കി. സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാനാണ് സെസ്…

Read More

ആർഎസ്എസിനെതിരായ പരാമർശം; കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം എൽ എയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി…

Read More

ബിബിസി ഡോക്യുമെന്ററി വിവാദം;  അനിൽ ആന്റണിയെ പുറത്താക്കേണ്ടതില്ല; കെ സുധാകരൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ.  തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ബി സിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെൻററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം…

Read More

കോൺഗ്രസ് ഹർത്താലിന് എതിര്, ഇനി കോൺഗ്രസ് ഹർത്താലില്ല; ബജറ്റിനെതിരെ തീപാറും സമരം; സുധാകരൻ

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.  ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്.  സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി…

Read More

‘പരാതിയൊന്നും കിട്ടിയിട്ടില്ല’; സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ സി വേണുഗോപാൽ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കാൻ ഒരു ആലോചനയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി മേൽനോട്ടത്തിൽ വിശ്വാസ്യതയുള്ള ഏജൻസി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിൻറെ ആവശ്യം. ഇഡി വേണ്ട എന്നും മികച്ചതാണെന്നും അഭിപ്രായമില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. സോളാർ കേസിൽ നിലപാട് നേരത്തെ…

Read More