സി.പി.എമ്മിന്റേത് അശ്ലീല സെക്രട്ടറി, സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആന്തൂരിൽ മരിച്ച പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ പാർട്ടി മുഖപത്രം പ്രസിദ്ധീകരിച്ച വാർത്ത അടക്കം ഉന്നയിച്ചാണ് സുധാകരന്റെ വിമർശനം. ഞരമ്പുരോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, മാന്യമായി ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലും ഓർക്കണമെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല. സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ…

Read More

രഹസ്യമൊഴി എങ്ങനെ അറിഞ്ഞു?, മനസാ വാചാ അറിയാത്ത കാര്യം, പിന്നിൽ സിപിഎം; ഗോവിന്ദനെതിരെ നിയമ നടപടിയെന്ന് സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മനസാ വാച തനിക്ക് പോക്‌സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം…

Read More

പോക്സോ കേസിൽ കെ. സുധാകരനെതിരെ മൊഴിയില്ല; വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെ. സുധാകരനെതിരെ ഇരയായ പെൺകുട്ടിയുടെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ.സുധാകരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പോക്‌സോ കേസിൽ അല്ലെന്നും, മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2019 ജൂലൈ 26 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരൻ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്‌സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പുരാവസ്തു തട്ടിപ്പ് കേസിൽ ഈ മാസം 21 വരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ മാസം 21ന് ഹർജി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം, സുധാകരന്‍ സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാർ അഭിഭാഷകന്‍ ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചിട്ടുണ്ട്….

Read More

പുരാവസ്തു തട്ടിപ്പു കേസ്; ഈ മാസം 23 ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടിസ്

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നെങ്കിലും സാവകാശം വേണമെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് ക്രൈംബ്രാഞ്ച് പുതിയ തീയതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ നാളെ അന്വേഷണസംഘത്തിന്…

Read More

കെപിസിസി പ്രസിഡന്റിനെതിരെ ചുമത്തിയത് കള്ളക്കേസ്; സർക്കാരിന് അധികാരത്തിന്റെ ധാർഷ്യം; വിഡി സതീശൻ

സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് വിഡി സതീശൻ. എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. കേരളത്തിലെ പൊലീസ് കുറ്റവാളികൾക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം ഓഫീസ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന് തട്ടിപ്പ് നടത്താൻ വിട്ടുകൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ് ഉള്ളത്. ഇതിൽ നിന്ന് ഫോക്കസ് മാറ്റാൻ ശ്രമമാണ് കെ.സുധാകരനെതിരെ രജിസ്റ്റർ ചെയ്ത…

Read More

ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല; മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍

മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ നാളെ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു. ”സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാൻ പാർലമെന്റിലെ ധനകാര്യ…

Read More

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറും മുഴുവൻ തുടര്‍നടപടികളുമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഭാ​ഗത്തുനിന്നുമുള്ള നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരമാണ്…

Read More

കേന്ദ്ര റെയിൽവേ മന്ത്രി രാജിവെയ്ക്കണമെന്ന് കെ സുധാകരൻ

രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിലൊന്നാണ് ഒഡീഷയിൽ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.  അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തിൽ  രക്ഷാപ്രവർത്തനം നടത്തുവാനും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്ന് സുധാകരൻ പറഞ്ഞു.  ‘രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിൽ ഒന്നാണ് ഒഡിഷയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്നലിംഗ് സംവിധാനം പൂർണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും…

Read More

ആരും ആക്രമിക്കപ്പെടാം എന്ന സ്ഥിതി; മൈക്കിൽ തള്ളിമറിച്ചാൽ പോര പ്രവർത്തിക്കണം; സുധാകരൻ

സംസ്ഥാനത്ത് ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. സംസ്ഥാനത്തിലുടനീളം ലഹരി മരുന്ന് വ്യാപാരത്തിൽ സി.പി.എം. പ്രവർത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ടെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ‘യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്ന് മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ വിജയൻ, അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം. ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ്…

Read More