കെ സുധാകരന് പൂര്‍ണ പിന്തുണയുമായി വിഡി സതീശന്‍

കെ സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാരെന്നും അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയതെന്നും വിഡി സതീശൻ ആരോപിച്ചു. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ…

Read More

രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത്, ഗൗരവമേറിയ തട്ടിപ്പ് കേസ്; എംവി ഗോവിന്ദൻ

തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ നിയമത്തിന്റെ മുൻപിൽ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ ഈ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയാണോയെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾക്കതിൽ പ്രശ്നങ്ങളില്ല. ഇത് രാഷ്ട്രീയ…

Read More

ആവശ്യമെങ്കില്‍ മാറിനില്‍ക്കും; കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിൽ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ്  ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്. കോടതിയില്‍  വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരനെ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; സുധാകരന്റെ കൂട്ടാളികളിലേക്കും അന്വേഷണം, കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു. എബിനുമായി മോന്‍സന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.  അതേസമയം കേസിലെ പ്രതികളായ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍, ഐജി ജി.ലക്ഷമണ…

Read More

അറസ്റ്റിനെ ഭയമില്ല; കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട: കെ സുധാകരൻ

വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ മൊഴി നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും സുധാകരൻ വിശദീകരിച്ചു. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു….

Read More

കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരന് സാധിക്കില്ലെന്ന് എ.കെ. ബാലൻ

കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരന് സാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ പറഞ്ഞു. പാളിപ്പൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോർ സൈക്കിളുകാരനാണ് സുധാകരൻ ജന്മത്തിൽ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും ബാലൻ അഭിപ്രായപ്പെട്ടു.എം.വി ഗോവിന്ദന്‍റെ പ്രസ്താവന തറവാടിത്തം ഇല്ലാത്തത് കൊണ്ടാണെന്നാണ് സുധാകരൻ പറഞ്ഞത്. ചെത്തുകാരന്‍റെ മകനാണെന്നാണ് പിണറായി വിജയനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇത് പറയാൻ സാധിക്കുന്ന വാചകമാണോ എന്നും എ.കെ ബാലൻ ചോദിച്ചു. എം.വി ഗോവിന്ദൻ കേരളത്തിലെ സി.പി.എമ്മിന്‍റെ നേതാവാണ്. നാടുവാഴി തറവാടിത്തം അദ്ദേഹത്തിനില്ല, തൊഴിലാളി വർഗ…

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് മുൻകൂർ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കോടതി

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു. പരാതിക്കാരുടെ ആദ്യപരാതിയിൽ തൻറെ പേര് ഇല്ലായിരുന്നുവെന്നും  രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷൻ രണ്ടാം പ്രതിയായ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാംപ്രതി. കേസിൽ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാൽ, അന്വേഷണത്തിൻറെ…

Read More

സുധാകരനെതിരായ സിപിഎം ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

മോൻസൻ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകും എന്നാണ് വിവരം. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ്…

Read More

കെ. സുധാകരൻ കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല; ജാഗ്രത പാലിച്ചില്ലെന്ന് പി. ജയരാജൻ

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷണ സംഘത്തോടും പൊതുസമൂഹത്തോടും പറയാൻ സുധാകരൻ ബാധ്യസ്ഥനാണ്. സുധാകരൻ ജാഗ്രത പാലിച്ചില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, നിലവിൽ കെ.പി.സി.സി അധ്യക്ഷനാണ് കെ. സുധാകരൻ. ഇത്രയും സംഭവങ്ങളുണ്ടായിട്ടും സുധാകരൻ മോൻസൺ മാവുങ്കലിനെ ന്യായീകരിക്കുകയാണ്. പൊതുപ്രവർത്തകർ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ പറഞ്ഞത്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീനനടപടിയിൽ എന്താണ് പറയാനുള്ളതെന്നും…

Read More

അതിജീവിതയെ അറിയില്ലെന്ന് സുധാകരന്‍

മോൻസൻ മാവുങ്കൽ കേസിൽ അതിജീവിതയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാമർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരൻ എംപി. ഗോവിന്ദനെതിരെ ഏതെല്ലാം രീതിയിലുള്ള നിയമ നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് മുതിർ‌ന്ന അഭിഭാഷകരുമായി ചർച്ച ചെയ്തുവരികയാണ്. നീതിന്യായം ഉണ്ടെങ്കിൽ ഒരുകാര്യം ഉറപ്പാണ്, തനിക്കെതിരെയുള്ള പരാമർശത്തിൽ ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കും. ഒരു രാഷ്ട്രീയ നേതാവ് നടത്താൻ പാടില്ലാത്ത തരം താണ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഒരു അധ്യാപകന്റെ നിലവാരം പോലും പുലർത്തിയില്ല….

Read More