
എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ സുധാകരൻ; കോടതിയിൽ നേരിട്ടെത്തി മാനനഷ്ട കേസ് ഫയൽ ചെയ്തു
മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ സുധാകരൻ നേരിട്ടെത്തിയാണ് കേസ് നൽകിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെയും സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മോൺസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. തൊട്ടടുതുത്ത ദിവസം എംവി ഗോവിന്ദൻ ഇക്കാര്യം വാർത്താസമ്മേളനത്തിലും പറഞ്ഞു. ദേശാഭിമാനി വാർത്തയുടെ…