സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് കെ സുധാകരൻ, താത്പര്യമുണ്ടെങ്കിൽ ഭാഗമായാൽ മതി

സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്നും താൽപര്യമുണ്ടെങ്കിൽ ഭാഗമായാൽ മതിയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദില്ലിയിൽ പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. സിപിഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെയാണ്. സിപിഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു…

Read More

വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെ.സുധാകരൻ; വ്യക്തി ജീവിതത്തിൽ കറയില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്ന് പ്രതികരണം

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ് സംഘം. കെ.സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നും കെ സുധാകരൻ വ്യക്തമാക്കി. സ്കൂൾ വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പ്രശാന്ത്…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോൻസനുമായി ബന്ധപ്പെട്ട്…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇ ഡിക്ക് കത്ത് നൽകി. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് കത്തിൽ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. മോന്‍സന്‍ പ്രതിയായ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ വിളിപ്പിച്ചത്. മോന്‍സന് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തുക…

Read More

ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രി; കെ സുധാകരൻ

വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പരിഹസിച്ചു. മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇടത് മുന്നണി സർക്കാരിനെയും സിപിഎമ്മിനെതിരെയും ഉയർന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മകൾ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയർന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പിണറായി തയ്യാറായില്ല….

Read More

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല, 30 ന് വീണ്ടും ഹാജരാകും; ഇഡി വേട്ടയാടുന്നെന്ന പരാതിയില്ലെന്ന് സുധാകരൻ

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം നൽകി. ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവർ അവരുടെ ജോലി ചെയ്യുന്നു. തനിക്കൊരു ഭയവുമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇന്നലെ രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. മോൻസൺ മാവുങ്കലിൻറെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10…

Read More

വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ വെല്ലുവിളിച്ച കുഴൽനാടനോ ആണത്തം?: കെ.സുധാകരൻ

വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത്. അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നടത്തിയ പ്രസ്താവനകൾ കേൾക്കുന്നവർക്ക് അതിലെ സുതാര്യത തിരിച്ചറിയാം. അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു…

Read More

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി; കെ.സുധാകരന് നോട്ടീസ്

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡൻറ് കെ.സുധാകരന് നോട്ടീസ് അയച്ചു.ഈ മാസം 18 ന് ഹാജരാകണം, ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മണ നാളെ എത്തണം, സുരേന്ദ്രൻ 16 ന് ഹാജരാകണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ…

Read More

ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം: കെ. സുധാകരന്‍ എം പി

പി എസ് സി അംഗീകരിച്ചതും യു ജി സി മാനദണ്ഡം അനുസരിച്ച് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതുമായ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം പി. അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സി പി എമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള…

Read More

എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ സുധാകരൻ; കോടതിയിൽ നേരിട്ടെത്തി മാനനഷ്ട കേസ് ഫയൽ ചെയ്തു

മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ സുധാകരൻ നേരിട്ടെത്തിയാണ് കേസ് നൽകിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെയും സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മോൺസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. തൊട്ടടുതുത്ത ദിവസം എംവി ഗോവിന്ദൻ ഇക്കാര്യം വാർത്താസമ്മേളനത്തിലും പറഞ്ഞു. ദേശാഭിമാനി വാർത്തയുടെ…

Read More