യു.ഡി.എഫ്. അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും; കെ.സുധാകരൻ

യു.ഡി.എഫ്. അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സർവീസ് സംരക്ഷണ മുന്നേറ്റം ‘പടഹധ്വനി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് കെ.പി.സി.സി. നൽകുന്ന വാഗ്ദാനമാണ്. ഇത് അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. കേരളത്തിലെ ജനങ്ങൾ രണ്ടു പോരുകാളകൾക്കിടയിലാണ് ജീവിക്കുന്നത്. വടക്കേയറ്റത്ത് നരേന്ദ്രമോദിയും തെക്കേയറ്റത്ത് പിണറായി വിജയനും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പാർലമെന്റിൽ ബി.ജെ.പി. ഭയക്കുന്നതുകൊണ്ടാണ് ദുർബല വാദമുഖങ്ങളുയർത്തി അദ്ദേഹത്തെ അയോഗ്യനാക്കിയത്. പുതിയ വരുമാനമാർഗം…

Read More

എം കെ രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് തേടി

കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ റിപ്പോർട്ട് തേടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോർട്ട് തേടിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതി’ എന്നായിരുന്നു രാഘവന്റെ പരാമർശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും എം.കെ.രാഘവൻ പറഞ്ഞു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നും എം.കെ. രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. 

Read More