
പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ ഇടപാട് കേസുകളുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും.താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മാസപ്പടി വിവാദത്തിൽ…