ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് കെ.ശിവദാസൻ നായർ ; നേതൃത്വവുമായി ഭിന്നതയെന്ന് സൂചന

പത്തനംതിട്ടയിലെ യു‍ഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസൻ നായര്‍. നേതൃത്വവുമായുള്ള ഭിന്നതയാണ് ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ ശിവദാസൻ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് വിവരം.കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ നായർ. പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ പുറത്തുവന്നത്. അതേസമയം, വിട്ടു നിന്നതില്‍ ശിവദാസൻ നായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ…

Read More