
സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ; ഷാഫി പറമ്പിൽ
ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ തള്ളി വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പരാമർശത്തെ താൻ ഒരിക്കലും ന്യായീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പരിപാടി കഴിഞ്ഞ ശേഷം താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആർ എം പി നേതാക്കളെ വിളിച്ച് വിയോജിപ്പ് അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….