
60ന്റെ നിറവിൽ മലയാളത്തിന്റെ വാനമ്പാടി
മലയാളത്തിന്‍റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 1979 ല്‍ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്‌ണന്‍റെ സംഗീതത്തില്‍ ‘ചെല്ലം ചെല്ലം..’ പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജൻ സംവിധാനം നിര്‍വഹിച്ച ‘നവംബറിന്‍റെ നഷ്‌ടം’ എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എം.ജി. രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള ‘അരികിലോ അകലെയോ..’ എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത്…