കുവൈത്ത് ദുരന്തം; ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് കെ.രാജൻ

 കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ  സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.  ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു. ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…

Read More

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി; മന്ത്രി

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതൽ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. നഗരത്തിൽ മാത്രം 15 ക്യാമ്പുകൾ തുറന്നെന്നും മന്ത്രി പറഞ്ഞു. കോർപറേഷനും കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 6…

Read More