
കൈവശമുള്ളത് 10,000 രൂപ; കെ രാധാകൃഷ്ണന്റെ വരുമാനം 3.57 ലക്ഷം രൂപ
2022-2023 സാമ്പത്തികവർഷത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന് മൊത്തം വരുമാനം 3,57,960 രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം. 10,000 രൂപയാണ് ആകെ കൈവശമുള്ളത്. അദ്ദേഹം സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്. രാധാകൃഷ്ണന്റെ പേരിൽ നിലവിൽ ഒരു ക്രിമിനൽ കേസുകളുമില്ല. എട്ട് ബാങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളതെന്നും വരണാധികാരിക്ക് നൽകിയ രേഖകളിൽ പറയുന്നു. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം. അമ്മ വടക്കേവളപ്പിൽ…