കോളനി, സങ്കേതം, ഊര് പേരുകൾ ഇനി വേണ്ട; രാജിയ്ക്ക് തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ
സംസ്ഥാനത്ത് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ…