
മന്ത്രി ആർ ബിന്ദുവും എംഎൽഎയും ചടങ്ങിൽ വൈകിയെത്തി; വേദിയിൽ വിമർശിച്ച് കെ ആർ മീര
തൃശൂരിൽ പുരസ്‌കാരദാനച്ചടങ്ങിൽ വൈകിയെത്തിയ മന്ത്രിയെയും എംഎൽഎയും വിമർശിച്ച് എഴുത്തുകാരി കെ ആർ മീര. പുന്നയൂർക്കുളത്ത് നടന്ന പരിപാടിയിലാണ് ഇരുവർക്കുമെതിരെ കെ ആർ മീര പ്രതികരിച്ചത്. പുന്നയൂർക്കുളം സാഹിത്യവേദിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആർ ബിന്ദുവും എൻ കെ അക്ബർ എം എൽ എയുമായിരുന്നു ചടങ്ങിലെ അതിഥികൾ. വൈകിട്ട് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരിപാടി ആരംഭിച്ചത് 5.30നായിരുന്നു. മന്ത്രിയും എം എൽ എയും എത്തിയത് 6.45നും. മന്ത്രി ആർ…