
തെരഞ്ഞെടുപ്പിൽ തോറ്റത് 238 തവണ; ഇത്തവണയും കളത്തിലിറങ്ങി കെ.പദ്മരാജൻ
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ, ഇത്തവണയും കെ പദ്മരാജന്‍ മത്സരിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചു കാണും? തെരഞ്ഞെടുപ്പ് ചരിത്രം അറിയാത്ത ചിലരെങ്കിലും ആരാണ് പദ്മരാജന്‍ എന്ന മറുചോദ്യം ചോദിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് എന്നാല്‍ പദ്മരാജന് ജീവവായു പോലെയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ 1988 മുതലാണ് തെരഞ്ഞെടുപ്പില്‍ പോരാട്ടം തുടങ്ങിയത്. ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ ഈ 65കാരനെ നോക്കി തുടക്കത്തില്‍ പലരും പരിഹസിച്ചിരുന്നു….