വാർത്തകൾ ഒറ്റനോട്ടത്തിൽ

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ……………………….. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ……………………….. കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന്…

Read More

യുപി പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രി വ്യക്തമായ മറുപടി ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്നും വേറെ ഒരു കാര്യവും താൻ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ബാലഗോപാൽ, പ്രസംഗത്തിൽ പ്രശ്നമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്ന് അറിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. എകെജി സെന്ററിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്….

Read More